Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancer Patient

മ​രു​ന്നി​ന് പ​ക​രം ഫോ​ർ​മാ​ലി​ൻ കു​ത്തി​വ​ച്ചു; അ​ർ​ബു​ദ ബാ​ധി​ത​നാ​യ മൂ​ന്നു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​രു​ന്നി​ന് പ​ക​രം ഫോ​ർ​മാ​ലി​ൻ കു​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്താ​ർ​ബു​ദ ബാ​ധി​ത​നാ​യ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ഭോ​പ്പാ​ൽ എ​യിം​സി​ലാ​ണ് സം​ഭ​വം. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള സാ​ർ​ഥ​ക് യാ​ദ​വ് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ട് ന​ഴ്സു​മാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഗു​രു​ത​ര​മാ​യ ചി​കി​ൽ​സാ പി​ഴ​വ് ന​ട​ന്ന് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ഴ്സു​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും അ​നാ​സ്ഥ​യും പു​റ​ത്തു​വ​ന്ന​ത്.

ബ​യോ​പ്സി സാ​മ്പി​ളു​ക​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തും മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് അ​ങ്ങേ​യ​റ്റം ഹാ​നി​ക​ര​വു​മാ​യ ഫോ​ർ​മാ​ലി​ൻ എ​ന്ന രാ​സ​വ​സ്തു​വാ​ണ് കു​ട്ടി​ക്ക് മാ​റി കു​ത്തി​വ​ച്ച​ത്. സി​റി​ഞ്ചി​ൽ ഇ​രി​ക്കു​ന്ന​ത് നി​ർ​ദേ​ശി​ച്ച മ​രു​ന്ന​ല്ലെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും അ​ത് വ​ക​വ​യ്ക്കാ​തെ ഡ്യൂ​ട്ടി ന​ഴ്സ് കു​ത്തി​വെ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ബാ​ഗ്സെ​വാ​നി​യ പോ​ലീ​സ്, ന​ഴ്സു​മാ​രാ​യ മ​ധു​ബാ​ല ശ​ർ​മ, അ​നു​ക ഗു​ജ​റാ​ത്തി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​ൽ മ​ധു​ബാ​ല ശ​ർ​മ​യാ​ണ് കു​ത്തി​വെ​പ്പ് എ​ടു​ത്ത​ത്.

വാ​ർ​ഡി​ൽ രാ​സ​വ​സ്തു അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​നാ​ണ് അ​നു​ക ഗു​ജ​റാ​ത്തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​യിം​സ് മാ​നേ​ജ്മെ​ന്‍റ് ഇ​രു​വ​രേ​യും ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് 2025 ഡി​സം​ബ​ർ 15നാ​ണ് കു​ട്ടി​യെ ഭോ​പ്പാ​ൽ എ​യിം​സി​ലെ പീ​ഡി​യാ​ട്രി​ക് വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ചി​കി​ൽ​സ​യ്ക്കി​ടെ ന​ഴ്സു​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും അ​നാ​സ്ഥ​യും കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

 

 

Latest News

Corehub Up